Sunday, April 28, 2024
-Advertisements-
KERALA NEWSകോഴിക്കോട് കഴിഞ്ഞപ്പോൾ യുവതി മയങ്ങി, ഇതിനിടെ ഷംസുദ്ധീൻ യുവതിയുടെ സ്വകര്യഭാഗത്ത് സ്പർശിക്കാൻ ശ്രമിക്കുകയായിരുന്നു ; ബസിൽ...

കോഴിക്കോട് കഴിഞ്ഞപ്പോൾ യുവതി മയങ്ങി, ഇതിനിടെ ഷംസുദ്ധീൻ യുവതിയുടെ സ്വകര്യഭാഗത്ത് സ്പർശിക്കാൻ ശ്രമിക്കുകയായിരുന്നു ; ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം

chanakya news
-Advertisements-

മലപ്പുറം : കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ വളാഞ്ചേരി സ്വദേശി ഷംസുദ്ധീനെയാണ് വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി.

തിങ്കളാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂരിൽ നിന്നും കയറിയ യുവതിയും ഷംസുദ്ധീനും അടുത്തടുത്ത സീറ്റുകളിലാണ് ഇരുന്നത്. കോഴിക്കോട് കഴിഞ്ഞതോടെ മയങ്ങിയ യുവതിയുടെ സ്വകര്യ ഭാഗത്ത് ഇയാൾ സ്പർശിക്കാൻ ശ്രമിക്കുകയായിരുന്നു.

യുവതി ഉടൻ തന്നെ പോലീസിന്റെ ട്രോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി കൈമാറുകയായിരുന്നു. തുടർന്ന് ബസ് മലപ്പുറം വളച്ചേരിയിലെത്തിയപ്പോൾ പോലീസ് ബസ് തടഞ്ഞ് നിർത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

English Summary : Attempt to molest young woman in bus

-Advertisements-