Thursday, May 9, 2024
-Advertisements-
KERALA NEWSAlappuzha Newsഅപകടത്തിൽ ബൈക്കിന്റെ മുൻ ഭാഗം പൂർണമായും തകർന്നു ; ബൈക്ക് നിയന്ത്രണംവിട്ട് മൈൽകുറ്റിയിൽ ഇടിച്ച് മറിഞ്ഞു,...

അപകടത്തിൽ ബൈക്കിന്റെ മുൻ ഭാഗം പൂർണമായും തകർന്നു ; ബൈക്ക് നിയന്ത്രണംവിട്ട് മൈൽകുറ്റിയിൽ ഇടിച്ച് മറിഞ്ഞു, പാടശേഖരത്തേയ്ക്ക് തെറിച്ച് വീണ് യുവാവ് മരിച്ചു

chanakya news
-Advertisements-

ആലപ്പുഴ : കുട്ടനാട് രാമങ്കരിയിൽ ബൈക്ക് നിയത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. വേഴപ്ര സ്വദേശികളായ രാജു-സിന്ധു ദമ്പതികളുടെ മകൻ ഉണ്ണിക്കുട്ടൻ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ വേഴപ്രയിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഉണ്ണിക്കുട്ടൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മൈൽകുറ്റിയിലിടിച്ച് മറിയുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തൊട്ടടുത്തുള്ള പാടശേഖരത്തേയ്ക്ക് തെറിച്ച് വീണ ഉണ്ണിക്കുട്ടനെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്കിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.

English Summary : bike accident death in alappuzha ramankari

-Advertisements-