Thursday, May 9, 2024
-Advertisements-
NATIONAL NEWSBengaluru Newsകളിക്കുമ്പോൾ തലയിടിച്ച് വീണെന്ന് സ്കൂൾ അധികൃതർ, ഉയരത്തിൽ നിന്നും വീണതാണെന്ന് ഡോക്ടർമാർ ; ഗുരുതരമായി പരിക്കേറ്റ...

കളിക്കുമ്പോൾ തലയിടിച്ച് വീണെന്ന് സ്കൂൾ അധികൃതർ, ഉയരത്തിൽ നിന്നും വീണതാണെന്ന് ഡോക്ടർമാർ ; ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയുടെ നില അധീവ ഗുരുതരം

chanakya news
-Advertisements-

ബെംഗളൂരു : ചെല്ലക്കരയിൽ സ്വകാര്യ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മലയാളി വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. കോട്ടയം മണിമല സ്വദേശി ജിയന ആൻ ജിയോ (4) നെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ കുട്ടിയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകി.

തിങ്കളാഴ്ച ഉച്ചയോടെ മകൾ കളിക്കുന്നതിനിടെ തലയിടിച്ച് വീണെന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. എന്നാൽ ഉയരത്തിൽ നിന്ന് വീണാൽ സംഭവിക്കുന്ന മാരക മുറിവാണ് കുട്ടിയുടെ ദേഹത്തുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.

കുട്ടി രണ്ടാം നിലയുടെ ടെറസിൽ നിന്നും താഴേക്ക് വീണതായി ബന്ധുക്കൾ സംശയിക്കുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയിൽ കഴിയുന്നത്. ഗുരുതരമായി പരിക്കേറ്റിട്ടും കുട്ടിയെ അടുത്തുള്ള ക്ലിനിക്കിൽ മാത്രമാണ് സ്കൂൾ അധികൃതർ എത്തിച്ചത്. രക്ഷിതാക്കൾ എത്തിയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. സമയം വൈകിയതാണ് കുട്ടിയുടെ നില കൂടുതൽ ഗുരുതരമാകാൻ കാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

English Summary : four year old malayali student remains in critical condition

-Advertisements-