Friday, April 26, 2024
-Advertisements-
KERALA NEWSആശുപത്രിയിലെത്താൻ നൂറ് മീറ്റർ ശേഷിക്കെ കാറിന് തീ പിടിച്ച് കണ്ണൂരിൽ പൂർണ ഗർഭിണിയും ഭർത്താവും മരിച്ചു

ആശുപത്രിയിലെത്താൻ നൂറ് മീറ്റർ ശേഷിക്കെ കാറിന് തീ പിടിച്ച് കണ്ണൂരിൽ പൂർണ ഗർഭിണിയും ഭർത്താവും മരിച്ചു

chanakya news
-Advertisements-

കണ്ണൂർ : പ്രസവവേദനയെ തുടർന്ന് കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ട കാറിന് തീപിടിച്ച് പൂർണ ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ചു. കുറ്റിയാട്ടൂർ കരാറമ്പ് സ്വദേശികളായ റീഷ (26) ഭർത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും നൂറു മീറ്റർ അകലെ വെച്ചാണ് അപകടം നടന്നത്.

car fire death kannur

കാറിന്റെ മുൻസീറ്റിലായിരുന്നാണ് റീഷ യാത്ര ചെയ്തിരുന്നത്. അതേസമയം കാറിന്റെ പിൻസീറ്റിലിരുന്ന കുട്ടികൾ ഉൾപ്പടെ നാലുപേർ പരിക്കുകളോടെ രക്ഷപെട്ടു. ഷോർട് സർക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

English Summary : car fire death kannur

-Advertisements-