Thursday, May 9, 2024
-Advertisements-
NATIONAL NEWSBengaluru Newsകോളേജിന്റെ നാലാം നിലയിൽ നിന്നും ചാടിയ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, ഹോസ്റ്റൽ വാർഡനെതിരെ ആരോപണവുമായി ബന്ധുക്കൾ

കോളേജിന്റെ നാലാം നിലയിൽ നിന്നും ചാടിയ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, ഹോസ്റ്റൽ വാർഡനെതിരെ ആരോപണവുമായി ബന്ധുക്കൾ

chanakya news
-Advertisements-

ബെംഗളൂരു : കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ശരാവതി നഗറിലെ ആദിച്ചുഞ്ചനാഗിരി കോളേജ് വിദ്യാർത്ഥിനി മേഘശ്രീ (18) ആണ് മരിച്ചത്. ദാവനഗരേ സ്വദേശിനിയായ മേഘശ്രീ പിയു രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. കോളേജിന്റെ നാലാം നിലയിൽ നിന്നും ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ഹോസ്റ്റലിൽ താമസിച്ച് പഠിച്ച് വരികയായിരുന്നു മേഘശ്രീ ജീവനൊടുക്കാൻ കാരണം ഹോസ്റ്റൽ വാർഡന്റെ പീഡനം മൂലമാണെന്ന് മാതാപിതാക്കൾ ആരോപിച്ചു. കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ മേഘശ്രീയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : class 12 girl jumps to death from college building bengaluru

-Advertisements-