എയർ ഇന്ത്യ വീമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികൻ മൂത്രമൊഴിച്ചു

എയർ ഇന്ത്യ വീമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികൻ മൂത്രമൊഴിച്ചു. ന്യുയോർക്കിൽ നിന്നും ഡൽഹിയിലെത്തിയ എയർ ഇന്ത്യയുടെ ഐഐ 102 വീമാനത്തിലാണ് സംഭവം നടന്നത്. ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ദേഹത്താണ് സഹയാത്രികൻ മൂത്രമൊഴിച്ചത്. യുവതി ഉടൻ തന്നെ സംഭവം ജീവനക്കാരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്.

മൂത്രമൊഴിച്ച ആൾ മദ്യ ലഹരിയിൽ അറിയിരുന്നതായും യുവതി പറയുന്നു. യാത്രക്കിടയിൽ ഒരാൾ തന്റെ അടുത്ത് വരികയും തുടർന്ന് പാന്റിനെ സിബ്ബ് അഴിച്ച് സ്വകര്യ ഭാഗം തന്റെ നേരെ നീട്ടുകയും മൂത്രമൊഴിക്കുകയുമായിരുന്നു. തന്റെ ദേഹത്ത് മൂത്രം ഒഴിച്ച ശേഷവും അയാൾ അവിടെ തന്നെ നിന്നെന്നും യുവതി പറയുന്നു.

  നഴ്സ് രശ്മിയുടെ മരണത്തിന് കാരണമായ ഹോട്ടൽ മലപ്പുറം കുഴിമന്തി പ്രവർത്തിച്ചിരുന്നത് ലൈസൻസ് ഇല്ലാതെ

അതേസമയം മറ്റൊരു യുവാവ് ഇയാളോട് മാറാൻ ആവശ്യപ്പെട്ടപ്പോഴാണ് അയാൾ തന്റെ അടുത്ത് നിന്നും പോയതെന്നും യുവതി പറഞ്ഞു. വിമാന ജീവനക്കാർ ഒരുതരത്തിലുള്ള നടപടിയും അയാൾക്കെതിരെ എടുത്തില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

English Summary : co passenger urinates on passengers body in air india

Latest news
POPPULAR NEWS