Sunday, April 28, 2024
-Advertisements-
KERALA NEWSKasaragod Newsരാവിലെ മുറിയിൽ കണ്ടില്ലെങ്കിലും വീട്ടുകാർ അന്വേഷിച്ചില്ല ; രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കോളേജ് വിദ്യാർത്ഥിയെ...

രാവിലെ മുറിയിൽ കണ്ടില്ലെങ്കിലും വീട്ടുകാർ അന്വേഷിച്ചില്ല ; രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കോളേജ് വിദ്യാർത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കാസർഗോഡ് : പെർളയിൽ കോളേജ് വിദ്യാർത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പെർള ബാഡൂർ സ്വദേശികളായ സിൽവർസ്റ്റർ ക്രസ്റ്റാ-നെതാലിയ ഡിസൂസ ദമ്പതികളുടെ മകൻ ഐവാൻ ക്രസ്റ്റ (23) ആണ് മരിച്ചത്.തൊക്കോട്ട് കോളേജിലെ ബിഎസ്‌സി വിദ്യാർത്ഥിയാണ് മരിച്ച ഐവാൻ. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ ഐവാനെ രാവിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ചില ദിവസങ്ങളിൽ അതിരാവിലെ കോളേജിൽ പോകുന്നതിനാൽ ഐവാനെ കിടപ്പ് മുറിയിൽ കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചില്ല. എന്നാൽ വൈകുന്നേരമായിട്ടും ഐവാനെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് പോലീസിലും പരാതി നൽകി.

രാത്രി പതിനൊന്ന് മണിയോടെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ ഐവാനെ കണ്ടെത്തുകയായിരുന്നു. ബദിയടുക്ക പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐവാൻ മരിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : college student found dead perla

-Advertisements-