Tuesday, April 30, 2024
-Advertisements-
KERALA NEWSഉച്ചയോടെ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനികളെയാണ് കാണാതായത് ; പെരുമ്പാവൂരിൽ നിന്നും രണ്ട് പത്താം...

ഉച്ചയോടെ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനികളെയാണ് കാണാതായത് ; പെരുമ്പാവൂരിൽ നിന്നും രണ്ട് പത്താം ക്ലാസ്സ് വിദ്യാർത്ഥിനികളെ കാണാതായി

chanakya news
-Advertisements-

എറണാകുളം : പെരുമ്പാവൂരിൽ രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. പെരുമ്പാവൂർ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാര്ഥിനികളായ നിഖില ലക്ഷ്മി (14), ആലേഖ എന്നിവരെയാണ് കാണാതായത്.

തിങ്കളാഴ്ച ഉച്ചയോടെ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ ഇരുവരും വൈകുന്നേരമായിട്ടും വീട്ടിലെത്തിയില്ല. തുടർന്ന് വീട്ടുകാരും ബന്ധുക്കളും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും സിസിടിവി കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുകയാണ്.

English Summary : complaint that two students are missing in perumbavoor

-Advertisements-