Sunday, April 28, 2024
-Advertisements-
KERALA NEWSമലപ്പുറത്ത് ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയ ഭർത്താവിനെ ശിക്ഷിച്ച് കോടതി

മലപ്പുറത്ത് ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയ ഭർത്താവിനെ ശിക്ഷിച്ച് കോടതി

chanakya news
-Advertisements-

മലപ്പുറം : മഞ്ചേരിയിൽ ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഭർത്താവിനെ ഒരു വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. തടവ് ശിക്ഷയ്ക്ക് പുറമെ ഇരുപത്തി അയ്യായിരം രൂപ പിഴ നൽകണമെന്നും കോടതി വിധിയിൽ പറയുന്നു. അമരമ്പലം ചുള്ളിയോട് സ്വദേശിയായ 36 കാരനെയാണ് കോടതി ശിക്ഷിച്ചത്.

2010 മുതൽ 2015 വരെയുള്ള കാലയളവിലാണ് ഭർത്താവ് യുവതിയെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയത്. സ്വന്തം വീട്ടിൽ വെച്ചും തറവാട് വീട്ടിൽവെച്ചും ഭർത്താവ് പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.

വിവാഹസമയത്ത് നൽകിയ 35 പവൻ സ്വർണാഭരണം സ്ത്രീധനമായി വാങ്ങുകയും വിവാഹത്തിന് ശേഷം കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തതായും പരാതിയിൽ പറയുന്നു. കൂടാതെ സൗന്ദര്യമില്ലെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചതായും യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നു.

English Summary : court sentenced the husband who sexually assaulted his wife

-Advertisements-