Thursday, May 9, 2024
-Advertisements-
KERALA NEWSKasaragod Newsസക്കാത്ത് നൽകാമെന്ന് പറഞ്ഞ് മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു ; സക്കാത്ത് വാങ്ങാനെത്തിയ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന്...

സക്കാത്ത് നൽകാമെന്ന് പറഞ്ഞ് മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു ; സക്കാത്ത് വാങ്ങാനെത്തിയ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

chanakya news
-Advertisements-

കാസർഗോഡ് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീ ഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കാസർഗോഡ് പെരിയ കുണിയ സ്വദേശി മുഹമ്മദ് ഷഹദ് (27) ആണ് അറസ്റ്റിലായത്. ചന്തേര പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

ഏപ്രിൽ എട്ട്,ഒമ്പത് തീയതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ടാം തീയതി പടന്നയിലെ മുറിയിൽവെച്ചും, ഒൻപതാം തീയതി കാസർഗോഡ് റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ചും കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് ചന്തേര പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്.

നോമ്പ് കാലമായതിനാൽ മദ്രസ അധ്യാപകന്റെ കൈയ്യിൽ നിന്നും സക്കാത്ത് വാങ്ങാനെത്തിയ ആൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സക്കാത്ത് നൽകാനെന്ന പേരിൽ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ മൊഴിയെടുത്തതിന് ശേഷം പോക്സോ നിയമ പ്രകാരമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

English Summary : madrassa teacher arrested kasargod

-Advertisements-