Saturday, April 27, 2024
-Advertisements-
KERALA NEWSഫായിസ് കൊലപ്പെടുത്തിയതാണെന്ന് മാതാവ് ; രണ്ടര വയസുകാരി ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത

ഫായിസ് കൊലപ്പെടുത്തിയതാണെന്ന് മാതാവ് ; രണ്ടര വയസുകാരി ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത

chanakya news
-Advertisements-

മലപ്പുറം : ഉദിരംപൊയിലിൽ രണ്ടര വയസുകാരി ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത. മലപ്പുറം കാളിക്കാവ് സ്വദേശി മുഹമ്മദ് ഫാരിസിന്റെ മകൾ നസ്രിൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എന്ന് പറഞ്ഞാണ് മുഹമ്മദ് ഫാരിസ് നസ്രിനെ ആശുപത്രിയിൽ എത്തിച്ചത്.

അതേസമയം കുട്ടിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് മാതാവും ബന്ധുക്കളും പോലീസിൽ പരാതി നൽകി. ഫായിസ് കുട്ടിയെ മർദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉള്ളതായും ബന്ധുക്കൾ പറയുന്നു.

കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഫാരിസ് നേരത്തെ പലപ്പോഴായി ഭീഷണിപ്പെടുത്തിയിട്ടുള്ളതായും ബന്ധുക്കൾ പറയുന്നു. മർദിക്കുന്നതിനിടെ കുഞ്ഞിനെ ഇയാൾ കുട്ടിയെ കട്ടിലിലേക്ക് എടുത്ത് എറിഞ്ഞതായും ആശുപത്രിയിൽ എത്തുന്നതിന് മുൻപേ കുഞ്ഞ് മരിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : death of a two and a half year old girl

-Advertisements-