Thursday, May 9, 2024
-Advertisements-
KERALA NEWSകാണാതായ പതിനേഴുകാരിയെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത്

കാണാതായ പതിനേഴുകാരിയെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത്

chanakya news
-Advertisements-

മലപ്പുറം : എടവണ്ണപ്പാറയിൽ പ്ലസ് ടു വിദ്യാർത്ഥിനി പുഴയിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത്. മലപ്പുറം വെട്ടത്തൂർ സ്വദേശി സിദിഖിന്റെ മകൾ സന ഫാത്തിമ (17) ആണ് മരിച്ചത്. ചാലിയാർ പുഴയിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്.

കഴിഞ്ഞ ദിവസം കാണാതായ സന ഫാത്തിമയ്ക്ക് വേണ്ടി ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് ചാലിയാർ പുഴയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പഠനത്തിൽ മിടുക്കിയായ സന ഫാത്തിമയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ദുരൂഹത നീക്കണമെന്നുമാണ് നാട്ടുകാരുടെ ആവിശ്യം.

English Summary : malappuram school student drowned in the river

-Advertisements-