Thursday, May 9, 2024
-Advertisements-
KERALA NEWSKasaragod Newsസ്വാതന്ത്ര്യദിനത്തിൽ ജോലിക്കെത്തിയ ജീവനക്കാരിയെ ശു ചിമു റിയിൽവെച്ച് പീ ഡിപ്പിക്കുകയായിരുന്നു ; ധനകാര്യ സ്ഥാപനത്തിൽ യുവതിയെ...

സ്വാതന്ത്ര്യദിനത്തിൽ ജോലിക്കെത്തിയ ജീവനക്കാരിയെ ശു ചിമു റിയിൽവെച്ച് പീ ഡിപ്പിക്കുകയായിരുന്നു ; ധനകാര്യ സ്ഥാപനത്തിൽ യുവതിയെ പീ ഡിപ്പിച്ചെന്ന പരാതിയിൽ മാനേജർ അറസ്റ്റിൽ

chanakya news
-Advertisements-

കാസർഗോഡ് : കാഞ്ഞങ്ങാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിച്ച മാനേജർ അറസ്റ്റിൽ. പണമിടപാട് സ്ഥാപനത്തിന്റെ കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജറും ഹൊസ്ദുർഗ് സ്വദേശിയുമായ രഞ്ജിത്ത് (33) ആണ് അറസ്റ്റിലായത്. അമ്പലത്തറ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

കഴിഞ്ഞ മാസം ആഗസ്റ്റ് 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വാതന്ത്ര്യദിനത്തിൽ സ്ഥാപനത്തിലെത്തിയ യുവതിയെ ശുചിമുറിയിൽവെച്ച് മാനേജർ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയതായാണ് പരാതിയിൽ പറയുന്നത്.

ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ ഷൈൻ ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

English Summary : employee was tortured in the washroom manager arrested kanhangad

-Advertisements-