Sunday, April 28, 2024
-Advertisements-
KERALA NEWSKannur Newsപ്രതി കുറ്റക്കാരനല്ലെന്ന് കോടതി വ്യക്തമാക്കി ; മുഖ്യമന്ത്രിക്കെതിരായി ഫേസ്‌ബുക്കിൽ പോസ്റ്റിട്ട കേസിൽ യുവാവിനെ കോടതി വെറുതെ...

പ്രതി കുറ്റക്കാരനല്ലെന്ന് കോടതി വ്യക്തമാക്കി ; മുഖ്യമന്ത്രിക്കെതിരായി ഫേസ്‌ബുക്കിൽ പോസ്റ്റിട്ട കേസിൽ യുവാവിനെ കോടതി വെറുതെ വിട്ടു

chanakya news
-Advertisements-

കണ്ണൂർ : വടകരയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട കേസിൽ യുവാവിനെ കോടതി വെറുതെ വിട്ടു. കണ്ണൂർ ഓർക്കാട്ടേരി സ്വദേശി അർജുൻ (36) നെയാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്.

2017 ലാണ് കസിനാസ്പദമായ സംഭവം നടന്നത്. അർജുൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെ കൊലയാളി എന്ന് വിളിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായി ഡിവൈഎഫ്ഐ പ്രവർത്തകനായ വിപി ഷാജു ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അർജുനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ സംഭവത്തിൽ അർജുൻ കുറ്റകരനല്ലെന്ന് കണ്ടെത്തിയ കോടതി അർജുനെ വെറുതെ വിടുകയായിരുന്നു.

English Summary : facebook post against the chief minister court acquitted the youth

-Advertisements-