Monday, May 6, 2024
-Advertisements-
KERALA NEWSKannur Newsപെൺകുട്ടിയുടെ മാതാവ് ഉൾപ്പടെ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു ; കണ്ണൂരിൽ ഹൈസ്‌കൂൾ അധ്യാപകനെതിരെ വിദ്യാർത്ഥിനി നൽകിയ...

പെൺകുട്ടിയുടെ മാതാവ് ഉൾപ്പടെ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു ; കണ്ണൂരിൽ ഹൈസ്‌കൂൾ അധ്യാപകനെതിരെ വിദ്യാർത്ഥിനി നൽകിയ പീഡന പരാതി വ്യാജമാണെന്ന് കണ്ടെത്തി പോലീസ്

chanakya news
-Advertisements-

കണ്ണൂർ : കടമ്പൂരിൽ ഹൈസ്‌കൂൾ അധ്യാപകനെതിരെ വിദ്യാർത്ഥിനി നൽകിയ പീഡന പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തൽ. കടമ്പൂർ ഹൈസ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ പിജി സുധിക്കെതിരെ നൽകിയ പീഡന പരാതിയാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. സ്കൂൾ മനേജ്‌മെന്റിനെതിരെ വിജിലൻസിൽ പരാതി നൽകിയതിന്റെ വൈരാഗ്യം തീർക്കുന്നതിനായി അധ്യാപകനെ പോക്സോ കേസിൽ കുടുക്കുകയായിരുന്നു.

സംഭവത്തിൽ സ്കൂളിലെ പ്രധാന അധ്യാപകൻ ഉൾപ്പടെ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. പ്രധാനാധ്യാപകൻ സുധാകരൻ മഠത്തിൽ, സഹ അധ്യാപകൻ സജി, പിടിഎ പ്രസിഡന്റ് രഞ്ജിത്ത് കൂടാതെ പരാതിക്കാരിയായ വിദ്യാർത്ഥിനിയുടെ മാതാവ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

2022 ഒക്ടോബറിലാണ് വിദ്യാർത്ഥിനി സുധിക്കെതിരെ എടക്കാട് പോലീസിൽ പീഡന പരാതി നൽകിയത്. അധ്യാപകൻ വിദ്യാർത്ഥിനികളോട് ലൈംഗീക താല്പര്യത്തോടെ ഇടപെട്ടു എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. പോലീസ് അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു.

വീണ്ടും നടത്തിയ അന്വേഷണത്തിൽ അധ്യാപകനെ കുടുക്കാൻ ആസൂത്രിതമായി തയ്യാറാക്കിയ വ്യാജ പരാതിയാണെന്ന് കണ്ടെത്തുകയായിരുന്നു. കേസ് വ്യാജമാണെന്ന് വ്യക്തമായതോടെ വിദ്യാർത്ഥിനിയുടെ മാതാവ് ഉൾപ്പടെയുള്ളവർക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

English Summary : fake pocso complaint against teacher

-Advertisements-