ബെംഗളൂരു : ബിബിഎ വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു സുധാമ്മനഗർ സ്വദേശിനി വർഷിണി (24) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിനിയാണ് വർഷിണി.
ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കൾ അനുമതി നൽകാത്തതിനെ തുടർന്നാണ് വർഷിണി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം നഗരത്തിലെ മാളിൽ ഫോട്ടോഷൂട്ടിന് പോകാൻ വർഷിണി മാതാപിതാക്കളോട് അനുവാദം ചോദിച്ചിരുന്നു. എന്നാൽ മാതാപിതാക്കൾ പോകാൻ അനുവാദം നൽകിയില്ല.
ഫോട്ടോഷൂട്ടിന് പോകാൻ പറ്റാത്തതിന്റെ വിഷമത്തിൽ വർഷിണി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary : family refused to go for photoshoot college student hanged herself bengaluru