Sunday, April 28, 2024
-Advertisements-
KERALA NEWSIdukki Newsപശുവിന് പുല്ല് ചെത്താൻ പോയ പിതാവിനെ അന്വേഷിച്ച് ഇറങ്ങിയതായിരുന്നു വിനീതും,വിഷ്ണുവും ; കാറ്റത്ത് പൊട്ടിവീണ വൈദ്യുതി...

പശുവിന് പുല്ല് ചെത്താൻ പോയ പിതാവിനെ അന്വേഷിച്ച് ഇറങ്ങിയതായിരുന്നു വിനീതും,വിഷ്ണുവും ; കാറ്റത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് പിതാവിനും രണ്ട് ആൺ മക്കൾക്കും ദാ,രുണാന്ത്യം

chanakya news
-Advertisements-

ഇടുക്കി : കുമളിയിൽ പാടത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും വൈദ്യുതാഘാതമേറ്റ് മൂന്ന് പേർക്ക് ദാരുണാന്ത്യം. വണ്ടൻമേട് സ്വദേശികളായ കനകധാരൻ (57), മക്കളായ വിഷ്ണു (31), വിനീത് (24) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ മരം വീണ് വൈദ്യുതിലൈൻ പൊട്ടി പാടത്തേക്ക് വീഴുകയായിരുന്നു. മഴ മാറിയതിന് പിന്നാലെ പശുവിന് പുല്ല് ചെത്താൻ പാടത്ത് പോയ പിതാവിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മക്കൾ പാടത്തേക്ക് അന്വേഷിച്ച് പോകുകയായിരുന്നു.

മക്കളേയും കാണാത്തതായതോടെ മാതാ ഓമന പാടത്ത് അന്വേഷിച്ച് എത്തിയപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഓമനയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ കെഎസ്ഇബിയിൽ വിവരമറിയിച്ച് വൈദ്യതിബന്ധം വിച്‌ഛേദിച്ച് മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സ്വന്തമായുള്ള ഭൂമിയിൽ ഏലവും,ഇഞ്ചിയും,പച്ചക്കറിയും കൃഷി ചെയ്താണ് കനകധാരനും കുടുംബവും ഉപജീവനം നടത്തുന്നത്.

English Summary : Father and children died of shock in Kumali

-Advertisements-