Thursday, May 9, 2024
-Advertisements-
KERALA NEWSIdukki Newsഅർബുദം ബാധിച്ച് കിടപ്പിലായ ഭാര്യയെ സഹായിക്കാൻ നാട്ടുകാർ ചേർന്ന് പിരിച്ച പണം വാങ്ങിയ ഭർത്താവ് കുഴഞ്ഞുവീണ്...

അർബുദം ബാധിച്ച് കിടപ്പിലായ ഭാര്യയെ സഹായിക്കാൻ നാട്ടുകാർ ചേർന്ന് പിരിച്ച പണം വാങ്ങിയ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു

chanakya news
-Advertisements-

ഇടുക്കി : അർബുദ രോഗം ബാധിച്ചതിനെ തുടർന്ന് കിടപ്പിലായ ഭാര്യയുടെ ചികിത്സയ്ക്കായി നാട്ടുകാർ പിരിച്ചെടുത്ത പണം വാങ്ങി വരുന്നതിനിടെ ഭർത്താവ് കുഴഞ്ഞ് വീണ് മരിച്ചു. ഇടുക്കി മാവടി സ്വദേശി ടിസി സജീവ് (47) ആണ് മരിച്ചത്. അർബുദ ബാധിതയായ ഭാര്യ ഷൈജി കിടപ്പിലാണ്. സ്വന്തം വീട്ടിൽ തന്നെയാണ് ഷൈജിയുടെ താമസം.

സജീവിന്റേയും ഷൈജിയുടെയും ദുരവസ്ഥ മനസിലാക്കിയ നാട്ടുകാർ ചികിത്സയ്ക്ക് വേണ്ടി പണം പിരിക്കുകയും അത് കഴിഞ്ഞ ദിവസം സജീവിനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. നാട്ടുകാർ നൽകിയ പണം ഭാര്യയുടെ വീട്ടിലെത്തി ഏൽപ്പിച്ച ശേഷം മടങ്ങുന്നതിനിടെയാണ് സജീവ് കുഴഞ്ഞ് വീണത്.

ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതോടെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

English Summary : husband collapsed to death after paying the amount to wife collected by natives

-Advertisements-