Thursday, May 9, 2024
-Advertisements-
KERALA NEWSപെൺകുട്ടിയെ മർദിച്ചതിന് ശേഷം വായിൽ വിഷം ഒഴിക്കുകയായിരുന്നു ; ആലുവയിൽ ഇതരമതസ്ഥനായ സഹപാഠിയെ പ്രണയിച്ച...

പെൺകുട്ടിയെ മർദിച്ചതിന് ശേഷം വായിൽ വിഷം ഒഴിക്കുകയായിരുന്നു ; ആലുവയിൽ ഇതരമതസ്ഥനായ സഹപാഠിയെ പ്രണയിച്ച ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പിതാവ് വിഷം നൽകി കൊ,ലപ്പെടുത്തി

chanakya news
-Advertisements-

കൊച്ചി : ആലുവയിൽ ഇതരമതസ്ഥനായ സഹപാഠിയെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് ബലമായി വിഷം നൽകിയ വിദ്യാർത്ഥിനി മരിച്ചു. ആലുവ ആലങ്ങാട് സ്വദേശിയും ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ പതിനാലുകാരിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ഒരാഴ്ചയോളമായി പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

മകൾ ഇതരമതസ്ഥനായ സഹപാഠിയെ പ്രണയിക്കുന്ന വിവരം അറിഞ്ഞ പിതാവ് മകളെ ക്രൂരമായി മർദിക്കുകയും വായിൽ കീടനാശിനി ഒഴിക്കുകയുമായിരുന്നു. സംഭവത്തിൽ കരുമാലൂർ സ്വദേശിയും പെൺകുട്ടിയുടെ പിതാവുമായ അബീസ് (45) നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച വൈകിട്ട് നാലരയോടെ പെൺകുട്ടിയുടെ ആരോഗ്യനില വഷളാവുമായും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

English Summary : father killed daughter in aluva ernakulam

-Advertisements-