Tuesday, April 30, 2024
-Advertisements-
KERALA NEWSകളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ക്യാംപസിൽ ഗാനമേളയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾക്ക്...

കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ക്യാംപസിൽ ഗാനമേളയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

കൊച്ചി : കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ക്യാംപസിൽ ഗാനമേളയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ടെക്ക് ഫെസ്റ്റിനോടനുബന്ധിച്ചാണ് ഗാനമേള സംഘടിപ്പിച്ചത്. മഴ പെയ്തതിനാൽ പുറത്ത് നിന്നുള്ള ആളുകൾ കൂടി ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ കളമശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടെക്ക് ഫെസ്റ്റിന്റെ സമാപന ദിവസമായതിനാൽ പ്രശസ്ത പിന്നണി ഗായിക നികിത ഗാന്ധിയുടെ ഗാനമേള സംഘടിപ്പിക്കുകയായിരുന്നു.

ഗാനമേള നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മഴ പെയ്തതോടെ ഓഡിറ്റോറിയത്തിന് പുറത്തുള്ളവർ ഓടി അകത്ത് കയറുകയായിരുന്നു. ഇതോടെ തിക്കും തിരക്കും അനുഭവപ്പെടുകയും നാല് വിദ്യാർത്ഥികൾ മരണപ്പെടുകയുമായിരുന്നു.

English Summary : Four students die in stampede during song festival on cusat kochi

-Advertisements-