ആലപ്പുഴയിൽ മാരക മയക്ക് മരുന്നുമായി യുവതിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ : മാരക മയക്ക് മരുന്നുമായി യുവതിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാർ തൊട്ടടുത്തുള്ള പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പതിനൊന്ന് ഗ്രാം എംഡിഎംഎ ഇവർ സഞ്ചരിച്ച കാറിൽ നിന്നും കണ്ടെത്തിയത്.

കാർ അപകടപ്പെട്ടതോടെ യുവതിയുൾപ്പടെയുള്ളവർ ഓടി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും പോലീസ് ബലപ്രയോഗത്തിലൂടെ ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു. കണ്ണൂർ കൊളവല്ലൂർ സ്വദേശി ഹൃദ്യ (19), ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ആൽബിൻ (21), കോതമംഗലം ഇഞ്ചത്തൊട്ടി സ്വദേശി നിഖിൽ (20), എന്നിവരാണ് അറസ്റ്റിലായത്.

പിടിയിലായ ആര്യ എറണാകുളത്താണ് താമസം. എറണാകുളത്ത് നിന്ന് രാത്രി കാലങ്ങളിൽ ആലപ്പുഴയിലെത്തി ആര്യ സ്ഥിരമായി മയക്ക് മരുന്ന് വിൽപ്പന നടത്തിയിരുന്നതായി പോലീസ് പറയുന്നു. വിദ്യാർത്ഥി ആയതിനാൽ പോലീസ് പരിശോധനയിൽ നിന്നും യുവതി ആര്യ പലതവണ രക്ഷപെട്ടിരുന്നതായാണ് വിവരം.

  ക്യാൻസറിനെ ആഘോഷമാക്കുന്നവൻ ; വിമർശനത്തിന് മറുപടിയുമായി നന്ദു മഹാദേവ

ആലപ്പുഴ ഭാഗത്തേക്ക് മയക്ക് മരുന്നുമായി ഒരു സംഘം വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം അറസ്റ്റിലായത്. ആലപ്പുഴയിലെ സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് സംഘം മയക്ക് മരുന്ന് എത്തിച്ചത്. ആലപ്പുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലും സ്ഥിരമായി സംഘം മയക്ക് മരുന്ന് വില്പന നടത്തിയിരുന്നതായി പോലീസ് പറയുന്നു.

Latest news
POPPULAR NEWS