Thursday, May 9, 2024
-Advertisements-
NATIONAL NEWSmangaluruഎട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

മംഗളൂരു : ഉഡുപ്പിയിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. മണിപ്പാൽ സ്വദേശിയായ കൃതികളുടെ മകൾ പ്രജ്ഞ (13) ആണ് മരിച്ചത്. ഫ്ലാറ്റിന്റെ എട്ടാം നിലയിലെ ബാൽക്കണിയിൽ നിന്നും താഴെ വീണ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്.

വീഴുന്ന ശബ്ദംകേട്ട് ഓടിയെത്തിയ ഫ്ലാറ്റ് അധികൃതർ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ പ്രജ്ഞ ആത്‍മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മണിപ്പാൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : girl falls to death from flat managluru

-Advertisements-