Saturday, May 11, 2024
-Advertisements-
KERALA NEWSപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സഹായത്തോടെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേരള ബാങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സഹായത്തോടെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേരള ബാങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

മലപ്പുറം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സഹായത്തോടെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേരള ബാങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി സയ്യിദ് അലി അക്ബർ ഖാൻ (39) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടി മാതാവിനൊപ്പം മലപ്പുറത്തെത്തിയപ്പോഴാണ് പീഡനത്തിന് ഇരയായത്.

ഒന്നിലധീകം തവണ പെൺകുട്ടി പീഡനത്തിനിരയായതും അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്നും പോലീസ് പറയുന്നു. പെൺകുട്ടിയുടെ മൊഴിയിൽ അമ്മയ്‌ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് സയ്യിദ് അലി അക്ബർ ഖാൻ. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് മലപ്പുറത്തേക്ക് മാറ്റുകയായിരുന്നു. അറസ്റ്റിലായ സയ്യിദ് അലി അക്ബർ ഖാൻ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary : girl was sexually assaulted with the help of her mother

-Advertisements-