Tuesday, May 7, 2024
-Advertisements-
KERALA NEWSKannur Newsഉത്രാടദിനത്തിൽ നടന്ന ഓണപ്പരിപാടി കാണാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത് ; റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് ചികിത്സയിൽ...

ഉത്രാടദിനത്തിൽ നടന്ന ഓണപ്പരിപാടി കാണാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത് ; റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന പതിനൊന്നുകാരി മരിച്ചു

chanakya news
-Advertisements-

കണ്ണൂർ : ഉത്രാടദിനത്തിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാർത്ഥിനി മരിച്ചു. നെടുങ്ങോം സ്വദേശികളായ ഹരി-ഷീല ദമ്പതികളുടെ മകൾ ദൃശ്യ ഹരി (11) ആണ് മരിച്ചത്. ഉത്രാടദിനത്തിൽ കനപ്പുറത്ത് നടക്കുന്ന പരിപാടികൾ കാണാൻ പോകുന്നതിനായി റോഡ് മുറിച്ച് കിടക്കവേ വാഹനമിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ദൃശ്യയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതോടെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മംഗലുരുവിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ വ്യാഴ്ഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

English Summary : girl who was hit by a vehicle died in kannur

-Advertisements-