Friday, May 17, 2024
-Advertisements-
KERALA NEWSഓൺലൈൻ ഗെയിമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ്സുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ

ഓൺലൈൻ ഗെയിമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ്സുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

കൊല്ലം : അഞ്ചലിൽ ഓൺലൈൻ ഗെയിമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ്സുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കരീപ്ര സ്വദേശി വൈശാഖൻ (20) ആണ് അറസ്റ്റിലായത്. പോക്സോ കുറ്റം ചുമത്തിയാണ് അഞ്ചൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഓൺലൈൻ ഗെയിം കളിക്കുന്നതിനിടയിലാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയുമായി സഹൃദം സ്ഥാപിച്ച പ്രതി അടുപ്പം മുതലെടുത്ത് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 2020 ലാണ് യുവാവ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

girls he met through video game

-Advertisements-