Friday, May 10, 2024
-Advertisements-
KERALA NEWSപീ,ഡനത്തിന് ഇരയായ ഇരുപത്തിയഞ്ചുകാരിയെ നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫീസിൽ എത്തിച്ച് പീ,ഡിപ്പിക്കുകയായിരുന്നു ; പീ,ഡന പരാതി...

പീ,ഡനത്തിന് ഇരയായ ഇരുപത്തിയഞ്ചുകാരിയെ നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫീസിൽ എത്തിച്ച് പീ,ഡിപ്പിക്കുകയായിരുന്നു ; പീ,ഡന പരാതി സർക്കാർ അഭിഭാഷകൻ രാജിവെച്ചു

chanakya news
-Advertisements-

കൊച്ചി : നിയമ സഹായം തേടിയെത്തിയ യുവതിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയെ തുടർന്ന് ഹൈക്കോടതി അഭിഭാഷകൻ രാജിവെച്ചു. സർക്കാർ അഭിഭാഷകനായ അഡ്വ. പി.ജി മനുവാണ് രാജിവെച്ചത്. പീഡനത്തിന് ഇരയായ യുവതി നിയമ സഹായത്തിന് സമീപിച്ചപ്പോഴാണ് ഇയാൾ വീണ്ടും പീഡിപ്പിച്ചത്.

2018 ൽ പീഡനത്തിന് ഇരയായ യുവതി നിയമ സഹായത്തിന് വേണ്ടി ഗവണ്മെന്റ് പ്ലീഡറെ സമീപിക്കുകയായിരുന്നു. എന്നാൽ യുവതിയെ നിയമസഹായം വാഗ്ദാനം ചെയ്ത് സർക്കാർ അഭിഭാഷകനായ മനു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ച് വരുത്തി ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഇരുപത്തിയഞ്ചുകാരിയായ യുവതി റൂറൽ എസ്‌പിക്ക് പരാതി നൽകിയതോടെയാണ് പീഡന വിവരം പുറംലോകം അറിഞ്ഞത്. ചോറ്റാനിക്കര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

English Summary :Government lawyer resigns over harassment complaint

-Advertisements-