Sunday, April 28, 2024
-Advertisements-
KERALA NEWSകാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങളെ തടഞ്ഞ എസ് എഫ് ഐ പ്രവർത്തകർക്ക്...

കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങളെ തടഞ്ഞ എസ് എഫ് ഐ പ്രവർത്തകർക്ക് ഹൈക്കോടതി നോട്ടീസ്

chanakya news
-Advertisements-

കൊച്ചി : കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങളെ തടഞ്ഞ എസ് എഫ് ഐ പ്രവർത്തകർക്ക് ഹൈക്കോടതി നോട്ടീസ്. ഗവർണർ നോമിനേറ്റ് ചെയ്ത അംഗങ്ങളിൽ. ചിലരെ സംഘപരിവാർ ബന്ധം ആരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞിരുന്നു. ബാലൻ പൂതേരിയടക്കം തുടങ്ങിയ എട്ട് സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

എസ്എഫ്ഐ നേതാക്കളായ അലി ശിഹാബ്, കെവി അനുരാജ്, അഫ്സൽ എന്നിവർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ഈ മാസം 26 ന് കോടതിയിൽ ഹാജരാകണമെന്നും കോടതി നൽകിയ നോട്ടീസിൽ പറയുന്നു. സംഘപരിവാർ ബന്ധം ആരോപിച്ച് എസ്എഫ്ഐ തടഞ്ഞ എട്ട് സെനറ്റ് അംഗങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ എട്ട് അംഗങ്ങളെയാണ് എസ്എഫ്ഐ പ്രവർത്തകർ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

English Summary : high court noticeto sfis who stopped members from attending senate meeting

-Advertisements-