Friday, May 10, 2024
-Advertisements-
KERALA NEWSഇടുക്കിയിൽ പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുത്തതിന് പിന്നാലെ വീട്ടമ്മ സഹപാഠിക്കൊപ്പം ഒളിച്ചോടി

ഇടുക്കിയിൽ പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുത്തതിന് പിന്നാലെ വീട്ടമ്മ സഹപാഠിക്കൊപ്പം ഒളിച്ചോടി

chanakya news
-Advertisements-

ഇടുക്കി : പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ കണ്ടുമുട്ടിയ സഹപാഠിക്കൊപ്പം വീട്ടമ്മ ഒളിച്ചോടി. മൂവാറ്റുപുഴയിൽ 1987 ലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ 35 വർഷത്തിന് ശേഷം വീണ്ടും ഒത്ത്കൂടിയിരുന്നു. ഇതിനിടയിൽ വീണ്ടും കണ്ടുമുട്ടിയ കരിമണ്ണൂർ സ്വദേശിനിയായ വീട്ടമ്മയും മൂവാറ്റുപുഴ സ്വദേശിയുമാണ് ഒളിച്ചോടിയത്. മൂന്നാഴ്ച മുൻപാണ് പൂർവവിദ്യാർഥി സംഗമം നടന്നത്.

ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് കരിമണ്ണൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് ഒളിച്ചോടിയ സഹപാഠിയുടെ ഭാര്യ മൂവാറ്റുപുഴ പോലീസിൽ പരാതി നൽകി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും തിരുവനന്തപുരം ഭാഗങ്ങളിൽ സച്ചരിച്ചതായി വിവരം ലഭിച്ചു.

മൂവാറ്റുപുഴ പോലീസ് വീട്ടമ്മയോടും സഹപാടിയോടും പോലീസ് സ്റ്റേഷനിൽ ഹാജരാകുവാൻ നിർദേശിച്ചു. കഴിഞ്ഞ ശനിയാഴ്ച ഇരുവരും പോലീസ് സ്റ്റേഷനിൽ ഹാജരായി. മക്കളെ ഉപേക്ഷിച്ച് പോയതിന് ഇരുവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

English Summary : House wife eloped with classmate who met at a get together edukki

-Advertisements-