Monday, May 6, 2024
-Advertisements-
KERALA NEWSഭാര്യയെ വെള്ളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ എട്ട് വർഷത്തിന് ശേഷം ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ എട്ട് വർഷത്തിന് ശേഷം ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

കൊല്ലം : ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ എട്ട് വർഷത്തിന് ശേഷം ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ സ്വദേശികളായ ഷാജഹാൻ-നസീറ ദമ്പതികളുടെ മകൾ ഷജീറ (30) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് ശാസ്താംകോട്ട സ്വദേശി അബ്ദുൾ ശിഹാബ് (41) ആണ് അറസ്റ്റിലായത്.

ഷജീറയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. 2015 ജോൺ 17 ന് രാത്രി എട്ട് മണിയോടെ ഷജീറയെ ശാസ്താംകോട്ട കല്ലുംമൂട്ടിൽ കടവ് ബോട്ട് ജെട്ടിക്ക് സമീപം വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളത്തിൽ വീണ് അബോധാവസ്ഥയിലായ ഷജീറയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

വിവാഹം കഴിഞ്ഞ് ഏഴ് മാസത്തിന് ശേഷമാണ് ഷജീറ മരണപ്പെടുന്നത്. വിവാഹത്തിന് ശേഷം ഇഷ്ടമല്ലെന്നും വെളുത്ത കാറും കറുത്ത പെണ്ണുമാണ് തനിക്ക് ലഭിച്ചതെന്നും പറഞ്ഞ് ഷജീറയെ മാനസികമായി ഷിഹാബ് മാനസികമായി പീഡിപ്പിച്ചിരുന്നു. അതേസമയം ഷിഹാബിന്റെ രണ്ടാം വിവാഹമായിരുന്നു.

സംഭവ ദിവസം കരിമീൻ വാങ്ങാനെന്ന വ്യാജേന മൺട്രോതുരുത്തിന് സമീപത്ത് എത്തിയെങ്കിലും കരിമീൻ ഇല്ലാത്തതിനാൽ തിരിച്ച് വന്നു. തുടർന്ന് വൈകിട്ട് ആറരയോടെ കല്ലുംമൂട്ട് കടവിൽ എത്തിയ പ്രതി തലവേദനയാണെന്ന് പറഞ്ഞ് കുറെ നേരം വെളിച്ചക്കുറവുള്ള കടവിൽ നിൽക്കുകയുമായിരുന്നു. ഇതിനിടെയാണ് ഭാര്യയെ തള്ളി വെള്ളത്തിൽ ഇടുകയായിരുന്നു.
മരിക്കുന്നത് വരെ ഷജീറ അബോധാവസ്ഥയിലായതിനാൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിരുന്നില്ല. ഷജീറയുടെ മരണ ശേഷം ബന്ധുക്കളുടെ പരാതിയിൽശാസ്‌താംകോട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു.

English Summary : husband arrested after 8 years for killing wife kollam

-Advertisements-