Advertisements

രണ്ടാം ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ജീവനൊടുക്കി

തിരുവനന്തപുരം : കാരെറ്റിൽ ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ജീവനൊടുക്കി. പേടിക്കുളം സ്വദേശിയായ രാജേന്ദ്രനാണ് ഭാര്യ ശശികലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ തൂങ്ങി മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന രാജേന്ദ്രൻ റിട്ടയർമെന്റിന് ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

Advertisements

ഭാര്യയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ആദ്യ ഭാര്യ മരിച്ച ശേഷം രാജേന്ദ്രൻ വീണ്ടും വിവാഹം ചെയ്തിരുന്നു. രണ്ടാം ഭാര്യ ശശികലയെയാണ് രാജേന്ദ്രൻ കൊലപ്പെടുത്തിയത്. ഇരുവരും നിരന്തരം വഴക്കിടാറുള്ളതായാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : Husband commits suicide after strangling his wife to death

Advertisements

- Advertisement -
Latest news
POPPULAR NEWS