Advertisements

ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു, ക്ഷേത്രത്തിൽ പോയ മകൻ തിരിച്ചെത്തിയപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

എറണാകുളം : ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ചെറായി കുട്ടിപ്പിള്ളിശ്ശേരി സ്വദേശിനി ലളിത (56) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ശശി (62) ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവ സമയത്ത് മക്കൾ വീട്ടിലുണ്ടായിരുന്നില്ല.

Advertisements

ചെണ്ട മേളക്കാരനായ മകൻ ക്ഷേത്രത്തിൽ നിന്നും തിരിച്ചെത്തിയപ്പോഴാണ് അമ്മയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : husband murdered wife in cherayi and he killed himself

Advertisements

- Advertisement -
Latest news
POPPULAR NEWS