Saturday, April 27, 2024
-Advertisements-
KERALA NEWSവഴക്കിനിടയിൽ പ്രകോപിതനായ ഭർത്താവ് കൊടുവാളെടുത്ത് ഭാര്യയുടെ കഴുത്തിലും മുഖത്തും വെട്ടി ; ഭാര്യയെ കൊലപ്പെടുത്തി പോലീസ്...

വഴക്കിനിടയിൽ പ്രകോപിതനായ ഭർത്താവ് കൊടുവാളെടുത്ത് ഭാര്യയുടെ കഴുത്തിലും മുഖത്തും വെട്ടി ; ഭാര്യയെ കൊലപ്പെടുത്തി പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി ഭർത്താവ്

chanakya news
-Advertisements-

വടക്കാഞ്ചേരി : കൊന്നക്കൽകടവിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. വടക്കാഞ്ചേരി കൊന്നക്കൽകടവ് സ്വദേശിനി പാറുക്കുട്ടി (75) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭർത്താവ് നാരായണൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പാറുകുട്ടിയും,നാരായണനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ വഴക്കിട്ടതിന് പിന്നാലെ പ്രകോപിതനായ നാരായണൻ കൊടുവാൾ ഉപയോഗിച്ച് പാറുകുട്ടിയുടെ കഴുത്തിലും മുഖത്തും വെട്ടുകയായിരുന്നു.

കൊലപാതകത്തിന് ശേഷം നാരായണൻ പോലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് കീഴടങ്ങുകയായിരുന്നു. ഇരുവരുടെയും മക്കൾ ജോലിയുടെ ഭാഗമായി മറ്റ് സ്ഥലങ്ങളിലാണ്.

English Summary : palakkad husband surrendered to the police station after killing his wife

-Advertisements-