Friday, April 26, 2024
-Advertisements-
KERALA NEWSപത്താം ക്ലാസുകാരിക്ക് വിവാഹ വാഗ്ദാനം നൽകി, വിവാഹത്തിൽ നിന്നും പിന്മാറുമെന്ന് ഭീഷണിപ്പെടുത്തി തട്ടിയത് ലക്ഷങ്ങൾ...

പത്താം ക്ലാസുകാരിക്ക് വിവാഹ വാഗ്ദാനം നൽകി, വിവാഹത്തിൽ നിന്നും പിന്മാറുമെന്ന് ഭീഷണിപ്പെടുത്തി തട്ടിയത് ലക്ഷങ്ങൾ ; ഇൻസ്റ്റഗ്രാം കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

കൊച്ചി : പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് നാല് ലക്ഷം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ നീർച്ചാൽ സ്വദേശി മുഹമ്മദ് അജ്മൽ (25) ആണ് അറസ്റ്റിലായത്. പനങ്ങാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മത്സ്യവ്യാപാരിയായ പിതാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിന് പെൺകുട്ടി നൽകിയത്. പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകിയ പ്രതി പണം തന്നില്ലെങ്കിൽ വിവാഹത്തിൽ നിന്നും പിന്മാറുമെന്ന് ഭീഷണിപ്പെടുത്തിയാണ് നാല് ലക്ഷം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്തത്.

അലമാരയിൽ സൂക്ഷിച്ചിരുന്ന പണത്തിൽ കുറവ് ശ്രദ്ധയിൽപെട്ട പിതാവ് പെൺകുട്ടിയോട് തിരക്കാക്കിയപ്പോഴാണ് യുവാവിന് നൽകിയതായി വെളിപ്പെടുത്തിയത്. തുടർന്ന് വീട്ടുകാരുടെ ആവിശ്യപ്രകാരം പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. പനങ്ങാട് പോലീസ് നേതൃത്വം കണ്ണൂരിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English Summary : Instagram boyfriend arrested by police

-Advertisements-