Friday, May 17, 2024
-Advertisements-
KERALA NEWSകുഞ്ഞിന്റെ മൂക്കിലൂടെ പാൽ ഒലിച്ചിറങ്ങിയ നിലയിലായിരുന്നു ; കൊല്ലത്ത് ആറു മാസം പ്രായമായ കുഞ്ഞ് മുലപ്പാൽ...

കുഞ്ഞിന്റെ മൂക്കിലൂടെ പാൽ ഒലിച്ചിറങ്ങിയ നിലയിലായിരുന്നു ; കൊല്ലത്ത് ആറു മാസം പ്രായമായ കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു

chanakya news
-Advertisements-

കൊല്ലം : അഞ്ചാലുംമൂടിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തൃക്കരുവ തേക്കേചേരി സ്വദേശികളായ അജിത്-ഐശ്വര്യ ദമ്പതികളുടെ മകൾ ആരാധിക ആണ് മരിച്ചത്. രാത്രി കുഞ്ഞിന് പാൽ കൊടുക്കുന്നതിനിടെയാണ് സംഭവം നടന്നത്.

പാൽ കൊടുക്കുന്നതിനിടെ ഐശ്വര്യ മയങ്ങി പോയി. തുടർന്ന് എണീറ്റ് വീണ്ടും പാല് കൊടുക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ മൂക്കിലൂടെ പാൽ ഒലിച്ചിറങ്ങിയ നിലയിലായിരുന്നു.

അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കൻ സാധിച്ചില്ല. പാൽ കുടിക്കുന്നതിനിടെ കുനിഞ്ഞിന് ശ്വാസ തടസം ഉണ്ടായതാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

English Summary : six month old baby died after choking on breast milk

-Advertisements-