Thursday, May 9, 2024
-Advertisements-
KERALA NEWSസുരേഷ് ഗോപിക്ക് വീര പരിവേഷം നൽകാൻ കാരണമായി ; കരുവന്നൂർ പദയാത്രയുമായി ബന്ധപ്പെട്ട് സുരേഷ്‌ഗോപിക്കെതിരെ കേസ്...

സുരേഷ് ഗോപിക്ക് വീര പരിവേഷം നൽകാൻ കാരണമായി ; കരുവന്നൂർ പദയാത്രയുമായി ബന്ധപ്പെട്ട് സുരേഷ്‌ഗോപിക്കെതിരെ കേസ് എടുത്തതിൽ സിപിഎമ്മിൽ ആശങ്ക

chanakya news
-Advertisements-

തൃശൂർ : സഹകരണ ബാങ്കുകളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ പദയാത്രയിൽ പങ്കെടുത്തിന്റെ പേരിൽ സുരേഷ്‌ഗോപിക്കെതിരെ പോലീസ് കേസെടുത്ത സംഭവത്തിൽ സിപിഎമ്മിൽ ആശങ്ക. സുരേഷ്‌ഗോപിക്ക് വീര പരിവേഷം നല്കാൻ മാത്രമേ പോലീസ് നടപടി ഉപകരിക്കു എന്ന് പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നതായി റിപ്പോർട്ട്.

സുരേഷ്‌ഗോപിക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ പൊലീസിനെതിരെയും സർക്കാരിനെതിരെയും കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. പദയാത്ര നടത്തി ഗതാഗതം തടസപ്പെടുത്തി എന്നാരോപിച്ചാണ് സുരേഷ് ഗോപിക്കെതിരേയും പദയാത്രയിൽ പങ്കെടുത്ത അഞ്ഞൂറോളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഒക്ടോബർ രണ്ടിനാണ് സുരേഷ് ഗോപി, കെ സുരേന്ദ്രൻ, എംടി രമേശ് തുടങ്ങിയവർ കരുവന്നൂർ ബാങ്കിലേക്ക് പദയാത്ര നടത്തിയത്.

സർക്കാർ അറിയാതെ ഇത്തരമൊരു നടപടിയുണ്ടാവില്ലെന്നാണ് പാർട്ടിലെ ഒരു വിഭാഗം ആളുകൾ പറയുന്നത്. സുരേഷ്‌ഗോപിക്കെതിരെ കേസ് എടുത്തതിലൂടെ സുരേഷ് ഗോപിയുടെ ജനസമ്മതി കൂട്ടാൻ കാരണമാകുമെന്നും ഇവർ കരുതുന്നു. ഇത് ബോധപൂർവം ആണോ നടന്നതെന്ന് പരിശോധിക്കണമെന്നും ഇവർ ആവിശ്യപ്പെടുന്നുണ്ട്.

ഇഡി അന്വേഷണം സുരേഷ് ഗോപിക്ക് വഴിയൊരുക്കാനാണെന്ന പ്രസ്താവനയും ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്‌തെന്നും പാർട്ടിയിലെ ഒരു വിഭാഗം വിലയിരുത്തി.

English Summary : karuvannur bank padayathra suresh gopi

-Advertisements-