Thursday, May 9, 2024
-Advertisements-
KERALA NEWSKannur Newsസ്‌കൂളിലേക്ക് നടന്ന് പോകുന്നതിനിടെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചെന്ന് പത്താം ക്ലാസ്സ് വിദ്യാർത്ഥിനി, പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്...

സ്‌കൂളിലേക്ക് നടന്ന് പോകുന്നതിനിടെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചെന്ന് പത്താം ക്ലാസ്സ് വിദ്യാർത്ഥിനി, പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത് വ്യാജ കഥ, സംഭവം കണ്ണൂരിൽ

chanakya news
-Advertisements-

കണ്ണൂർ : നാലംഗ സംഘം കാറിലെത്തി തട്ടികൊണ്ട് പോകാൻ ശ്രമിച്ചെന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തൽ. കണ്ണൂർ കക്കാട് സ്വദേശിനിയായ പെൺകുട്ടിയാണ് സ്‌കൂളിലേക്ക് പോകാനുള്ള മടി കാരണം വ്യാജ പരാതി നൽകിയത്.

ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ പെൺകുട്ടി സ്‌കൂളിലേക്ക് നടന്ന് പോകുന്നതിനിടെ ഓമ്നി വനിലെത്തിയ നാലംഗ സംഘം തട്ടികൊണ്ട് പോകാൻ ശ്രമിച്ചു എന്ന് പറയുകയായിരുന്നു. അവരിൽ നിന്നും കുതറിമാറി ഓടി രക്ഷപെട്ട് വീട്ടിലെത്തിയെന്നാണ് വീട്ടുകാരോട് പെൺകുട്ടി പറഞ്ഞത്.

വിവരം നാട്ടുകാരും അറിഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും പെൺകുട്ടി പറഞ്ഞ തരത്തിൽ ഒന്നും കണ്ടെത്താനായില്ല. പെൺകുട്ടി പറഞ്ഞതനുസരിച്ച് വിശദമായി അന്വേഷണം നടത്തിയപ്പോൾ ഒരു ഒമിനി വാഹനം കണ്ടെത്തിയെങ്കിലും ആ വാഹനം പെൺകുട്ടി പറഞ്ഞ റോഡിലൂടെ വന്നിരുന്നില്ല. ഡ്രൈവറെ കണ്ടെത്തി ചോദ്യം ചെയ്ത് വിട്ടയക്കുകയും ചെയ്തു.

തുടർന്ന് പോലീസ് പെൺകുട്ടിയോട് വീണ്ടും കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോഴാണ് സ്‌കൂളിൽ പോകാനുള്ള മടി കാരണം നുണ പറയുകയായിരുന്നെന്ന് പറഞ്ഞത്.

English Summary : kidnapping attempt story by-a class 10 student is fake

-Advertisements-