Friday, May 17, 2024
-Advertisements-
KERALA NEWSഇന്നലെ ഇരുവരും മക്കൾക്കൊപ്പം സന്തോഷത്തോടെ ഓണം ആഘോഷിച്ചിരുന്നു ; കൊല്ലത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച...

ഇന്നലെ ഇരുവരും മക്കൾക്കൊപ്പം സന്തോഷത്തോടെ ഓണം ആഘോഷിച്ചിരുന്നു ; കൊല്ലത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കൊല്ലം : ഓച്ചിറയിൽ ദമ്പതിമാരെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓച്ചിറ സ്വദേശികളായ ഉദയൻ (45), ഭാര്യ സുധ (40), എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ഇരുവരും ജീവനോടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മക്കളാണ് മാതാപിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഓച്ചിറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഉദയനും ഭാര്യ സുധയും കഴിഞ്ഞ ദിവസം മക്കൾക്കൊപ്പം ഓണം ആഘോഷിച്ചിരുന്നു. വളരെ സന്തോഷത്തിലായിരുന്നു ഇരുവരും എന്നാണ് സമീപവാസികൾ പറയുന്നത്.

English Summary : Kollam couple suicide

-Advertisements-