Friday, April 26, 2024
-Advertisements-
KERALA NEWSഭർത്താവിന്റെ ഒത്താശയോടെ വിവാഹ വാഗ്ദാനം നൽകി മധ്യ വയസ്‌കനിൽ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു, പണം...

ഭർത്താവിന്റെ ഒത്താശയോടെ വിവാഹ വാഗ്ദാനം നൽകി മധ്യ വയസ്‌കനിൽ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു, പണം കിട്ടിയപ്പോൾ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടി ; യുവതി പിടിയിൽ

chanakya news
-Advertisements-

പാലക്കാട് : വിവാഹ വാഗ്ദാനം നൽകി യുവാവിൽ നിന്ന് അരക്കോടി രോപയോളം തട്ടിയെടുത്ത സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കര സ്വദേശിനി ശാലിനി (37) ആണ് അറസ്റ്റിലായത്. പത്രത്തിൽ പുനർ വിവാഹ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയത്. പരസ്യം കണ്ട് ശാലിനിയെ വിളിച്ച കൽപ്പാത്തി സ്വദേശിയാണ് തട്ടിപ്പിന് ഇരയായാത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചതിന് ശേഷം സ്ഥിരമായി ജോലി ലഭിക്കുന്നതിനായി പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് പല തവണയായി 42 ലക്ഷം രൂപയാണ് ശാലിനി 53 കാരനായ കൽപ്പാത്തി സ്വദേശിയിൽ നിന്നും തട്ടിയെടുത്തത്.

വിവാഹത്തിന്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ പല കാരണങ്ങൾ പറഞ്ഞ് ശാലിനി വിവാഹം നീട്ടികൊണ്ട് പോകുകയായിരുന്നു. അവസാനം വിവാഹത്തിന് തീയതി നിശ്ചയിക്കുകയും. നിശ്ചയിച്ച തീയതിയിൽ വരൻ ഒരുങ്ങി മണ്ഡപത്തിലെത്തിയെങ്കിലും വധു എത്തിയില്ല. ശാലിനിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ ശാലിനിയുടെ ഭർത്താവ് സരിൻ കുമാർ (38) നേരത്തെ അറസ്റ്റിലായിരുന്നു.

തട്ടിപ്പിന് ശേഷം മുങ്ങിയ ശാലിനിയെ പോലീസ് അന്വേഷിച്ച് വരുന്നതിനിടയിൽ എറണാകുളത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ശേഷം ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം ശാലിനി ഒളിച്ചോടുകയായിരുന്നു. ശാലിനിയും,ഭർത്താവ് സരിൻ കുമാറും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.

-Advertisements-