Friday, May 17, 2024
-Advertisements-
KERALA NEWSട്രെയിൻ കയറാൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് റയിൽവേ കെട്ടിടത്തിൽ എത്തിച്ചു, പീഡന ശ്രമത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ട്രെയിൻ കയറാൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് റയിൽവേ കെട്ടിടത്തിൽ എത്തിച്ചു, പീഡന ശ്രമത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

chanakya news
-Advertisements-

കൊല്ലം : ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം പീഡന ശ്രമത്തെതിനിടെയുണ്ടായ കൊലപാതകമെന്ന് പോലീസ്. ബീച്ചിൽവെച്ച് പരിചയപ്പെട്ട യുവതിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ പീഡന ശ്രമം തടഞ്ഞ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അഞ്ചൽ സ്വദേശി നാസു (24) കുറ്റം സമ്മതിച്ചത്.

ബീച്ചിൽ നിന്നും പരിചയപ്പെട്ട യുവതിയെ ട്രെയിൻ കയറാൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് ആളൊഴിഞ്ഞ റയിൽവേ കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് വിവരം. പീഡന ശ്രമം എതിർത്ത യുവതിയുടെ വാ പൊത്തിപ്പിടിക്കുകയും ശ്വാസം മുട്ടിക്കുകയുമായിരുന്നു. ഇതിനിടയിൽ യുവതി മരണപെട്ടു. തുടർന്ന് യുവതിയുടെ മൊബൈൽ ഫോണും,ആഭരണങ്ങളും കവർച്ച ചെയ്ത് യുവാവ് രക്ഷപ്പെടുകയായിരുന്നു.

അതേസമയം ഡിസംബർ 29 ന് കൊല്ലം ബീച്ചിൽവെച്ച് പരിചയപ്പെട്ട യുവതിയുമായി ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തുകയും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൾ യുവതിക്ക് അപസ്മാരം വന്നെന്നുമാണ് പ്രതി നേരത്തെ പോലീസിനോട് പറഞ്ഞിരുന്നത്. കൂടാതെ യുവതിയുടെ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ച് പരിക്കേൽപ്പിച്ചതായും പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു. റെയിൽവേ കെട്ടിടത്തിൽ നിന്നും ദുർഗന്ധം വമിച്ചതോടെയാണ് യുവതിയുടെ മൃതദേഹം പരിസരവാസികളുടെ ശ്രദ്ധയിൽപെട്ടത്.

English Summary : The incident where the body of the young woman was found was a case of attempted rape, the police said

-Advertisements-