Sunday, April 28, 2024
-Advertisements-
ENTERTAINMENTCinemaനിമിഷയുമായി ലിപ് ലോക്ക് ചെയ്‌താൽ തന്റെ പല്ല് അവളുടെ വായിലേക്ക് പോകും ; നിമിഷയുമായി ലിപ്...

നിമിഷയുമായി ലിപ് ലോക്ക് ചെയ്‌താൽ തന്റെ പല്ല് അവളുടെ വായിലേക്ക് പോകും ; നിമിഷയുമായി ലിപ് ലോക്ക് ചെയ്താലോ എന്ന സംവിധായകന്റെ ചോദ്യത്തിന് ടോവിനോയുടെ മറുപടി ഇങ്ങനെ

chanakya news
-Advertisements-

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. നിരവധി സിനിമകളിൽ അഭിനയിച്ച താരത്തെ മലയാളത്തിന്റെ ഇമ്രാൻ ഹാഷ്മി എന്നാണ് ആരാധകർ വിളിക്കുന്നത്. തീ വണ്ടി എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷമാണ് ടോവിനോയ്ക്ക് പുതിയ വിളിപ്പേര് വീണത്. തീവണ്ടിയിൽ സംയുക്ത മേനോനുമായുള്ള ലിപ് ലോക് രംഗമാണ് പുതിയ പേരിന് പിന്നിൽ.

തീവണ്ടിയിലെ ലിപ് ലോക്ക് രംഗത്തിന് ശേഷം വീണ്ടും നിരവധി സിനിമകളിൽ ടോവിനോ ലിപ് ലോക്ക് സീനുകളിൽ അഭിനയിച്ചു. ഇപ്പോഴിതാ ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകത്തിന്റെ സെറ്റിൽ വെച്ചുണ്ടായ രസകരമായ അനുഭവം പങ്കുവെയ്ക്കുകയാണ് താരം.

ഒരു ദിവസം സംവിധായകൻ ഡോ.ബിജു നിമിഷ സജയനുമായി ലിപ് ലോക്ക് ചെയ്താലോ എന്ന് ചോദിച്ചു. നായികയുമായി നായകനുള്ള അടുപ്പത്തിന്റെ ആഴം കാണിക്കാൻ ലിപ് ലോക്ക് സീൻ നല്ലതാണെന്ന് ബിജു പറഞ്ഞു.

എന്നാൽ ഇതിന് ടോവിനോ നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നിമിഷവും താനും തമ്മിൽ ലിപ് ലോക്കിനുള്ള സാധ്യതയില്ല. നിമിഷയുമായി ലിപ് ലോക്ക് ചെയ്‌താൽ എന്റെ പല്ല് അവളുടെ വായിലേക്ക് പോകുമെന്നായിരുന്നു ടോവിനോയുടെ മറുപടി. അവൾക്ക് ഞാൻ ചേട്ടനെ പോലെ ആണെന്നും ടോവിനോ പറഞ്ഞു.

ഒരുപാട് സിനിമകളൊന്നും നിമിഷയുമായി ചെയ്തിട്ടില്ലെങ്കിലും നിമിഷയോടൊപ്പം നിൽക്കുമ്പോൾ വളരെ കംഫേർട്ട് ഫീൽ ചെയ്യാറുണ്ടെന്നും ടോവിനോ പറയുന്നു. നിമിഷയോടൊപ്പം അഭിനയിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണെന്നും ടോവിനോ പറഞ്ഞു.

English Summary : lip lock scene with nimisha sajayan tovino thomas says

-Advertisements-