Friday, May 10, 2024
-Advertisements-
ENTERTAINMENTCinemaമറ്റ് നടികളെ പോലെ തൃഷയെ കട്ടിലിലേക്ക് വലിച്ചിടാൻ പറ്റിയില്ല ; നടി തൃഷയ്‌ക്കെതിരെ മോശം പരാമർശം...

മറ്റ് നടികളെ പോലെ തൃഷയെ കട്ടിലിലേക്ക് വലിച്ചിടാൻ പറ്റിയില്ല ; നടി തൃഷയ്‌ക്കെതിരെ മോശം പരാമർശം നടൻ മൻസൂർ അലിഖാനെതിരെ പോലീസ് കേസെടുത്തു

chanakya news
-Advertisements-

ചെന്നൈ : നടി തൃഷയെ പീഡിപ്പിക്കാൻ പറ്റിയില്ലെന്ന അശ്ലീല പരാമർശം നടത്തിയ നടൻ മൻസൂർ അലിഖാനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും ലൈംഗീകാതിക്രമത്തിനുമാണ് ചെന്നൈ പോലീസ് മൻസൂർ അലിഖാനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ദേശീയ വനിത കമ്മീഷന്റെ പരാതിയിലാണ് പോലീസ് നടപടി.

ലിയോയിൽ തൃഷയുണ്ടെന്നറിഞ്ഞപ്പോൾ തൃഷയെ പീഡിപ്പിക്കുന്ന രംഗം ഉണ്ടാകുമെന്നാണ് താൻ കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ല എന്നായിരുന്നു മൻസൂർ അലിഖാൻ പ്രസ്സ് മീറ്റിനിടെ പറഞ്ഞത്. മറ്റ് നടിമാരെ പോലെ തൃഷയേയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്ന് പ്രതീക്ഷിച്ചെന്നും എന്നാൽ സെറ്റിൽ തൃഷയെ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ലെന്ന് മൻസൂർ ഖാൻ പ്രസ്സ് മീറ്റിനിടെ പറഞ്ഞു.

മനുഷ്യ രാശിക്ക് തന്നെ അപമാനമാണ് മൻസൂർ അലിഖാൻ എന്നായിരുന്നു തൃഷയുടെ പ്രതികരണം. സിനിമ മേഖലയിലുള്ള നിരവധിപേർ മൻസൂർ അലിഖാനെതിരെ രംഗത്തെത്തി. എന്നാൽ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നെന്നും മാപ്പ് പറയാൻ തയ്യാറല്ലെന്നും മൻസൂർ അലിഖാൻ വ്യക്തമാക്കി. സംഭവത്തിൽ തമിഴ് താരസംഘടന മൻസൂർ അലിഖാനെ സിനിമയിൽ നിന്നും വിലക്കി.

English Summary : police case against mansoor ali khan after comments about trisha

-Advertisements-