Tuesday, May 7, 2024
-Advertisements-
KERALA NEWSപരിശീലനത്തിനിടെ ഇന്ദ്രജിത്ത് കുഴഞ്ഞ് വീഴുകയായിരുന്നു ; ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജവാൻ ശ്രീനഗറിൽ മ,രിച്ചു

പരിശീലനത്തിനിടെ ഇന്ദ്രജിത്ത് കുഴഞ്ഞ് വീഴുകയായിരുന്നു ; ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജവാൻ ശ്രീനഗറിൽ മ,രിച്ചു

chanakya news
-Advertisements-

തിരുവനന്തപുരം : സൈനീക പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജവാന് ദാരുണാന്ത്യം. നെയ്യാറ്റിൻകര സ്വദേശി ഇന്ദ്രജിത്ത് (30) ആണ് മരിച്ചത്. ജമ്മു കാശ്മീരിലെ ശ്രീനഗറിൽ നടന്ന സൈനിക പരിശീലനത്തിനിടെയാണ് സംഭവം നടന്നത്.

ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ ഇന്ദ്രജിത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം വിമാന മാർഗം തിരുവനന്തപുരത്ത് എത്തിക്കും.

പാങ്ങോട്ട് മിലിട്ടറി സ്റ്റേഷനിലെത്തിക്കുന്ന മൃതദേഹം ഔദ്യോഗിക ബഹുമതികൾക്ക് ശേഷം സൈന്യത്തിന്റെ അകമ്പടിയിൽ ഇന്ദ്രജിത്തിന്റെ പെരുങ്കടവിളയിലെ വീട്ടിലെത്തിക്കും. തുടർന്ന് അന്ത്യകർമങ്ങൾക്ക് ശേഷം സൈനികർ ഗാർഡ് ഓഫ് ഓണർ നൽകി മൃതദേഹം സംസ്കരിക്കും.

English Summary : Malayali jawan died in Srinagar

-Advertisements-