Friday, May 17, 2024
-Advertisements-
KERALA NEWSKannur Newsബെംഗളൂരിൽ നിന്ന് ആവശ്യാനുസരണം സാധനം എത്തിക്കുന്നത് മറിയ റാണിയും സുഹൃത്തും ചേർന്ന് ; ലഹരിമരുന്നുമായി യുവതിയും...

ബെംഗളൂരിൽ നിന്ന് ആവശ്യാനുസരണം സാധനം എത്തിക്കുന്നത് മറിയ റാണിയും സുഹൃത്തും ചേർന്ന് ; ലഹരിമരുന്നുമായി യുവതിയും സുഹൃത്തും അറസ്റ്റിൽ

chanakya news
-Advertisements-

കണ്ണൂർ : മയക്കുമരുന്നുമായി യുവതിയും യുവാവും അറസ്റ്റിൽ. തൃശൂർ തലപ്പിള്ളി മുണ്ടത്തിക്കോട് സ്വദേശിനി മറിയ റാണി (21), ബത്തേരി പടിച്ചിറ സ്വദേശി ഷിന്റോ ഷിബു (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും മാരക മയക്ക് മരുന്നായ മേത്തഫിറ്റമിൻ പിടിച്ചെടുത്തു.

കണ്ണൂർ തെക്കി ബസാറിന് സമീപത്ത് നിന്നാണ് പോലീസ് ഇരുവരെയും പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഉഡുപ്പിയിൽ ഒരുമിച്ച് താമസിക്കുന്ന പ്രതികൾ കോഴിക്കോട് ജില്ലയിൽ ലഹരിമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണികളാണെന്ന് പോലീസ് അറിയിച്ചു.

ചെറുകിട വില്പനക്കാർക്ക് ആവശ്യാനുസരണം ബെംഗളൂരിൽ നിന്നാണ് മറിയ റാണിയും ഷിന്റോയും ചേർന്ന് ലഹരിമരുന്ന് എത്തിച്ചിരുന്നത്.

English Summary : man and woman arrested in kannur with drugs

-Advertisements-