Friday, May 10, 2024
-Advertisements-
KERALA NEWSഇല്ലാത്ത സഹോദരിയുടെ ചികിത്സയുടെ പേരിൽ സുഹൃത്തുക്കളിൽ നിന്നും പണം പിരിച്ചും റമ്മി കളിച്ചു ; ഓൺലൈൻ...

ഇല്ലാത്ത സഹോദരിയുടെ ചികിത്സയുടെ പേരിൽ സുഹൃത്തുക്കളിൽ നിന്നും പണം പിരിച്ചും റമ്മി കളിച്ചു ; ഓൺലൈൻ റമ്മി കളിച്ച് ലക്ഷങ്ങൾ നഷ്ടപെട്ട യുവാവ് ജീവനൊടുക്കി

chanakya news
-Advertisements-

ഇടുക്കി : തൊടുപുഴയിൽ ഓൺലൈൻ റമ്മിയിലൂടെ ലക്ഷങ്ങൾ നഷ്‌ടമായ യുവാവ് ജീവനൊടുക്കി. കാസർഗോഡ് റാണിപുരം സ്വദേശികളായ റെജി-റജീന ദമ്പതികളുടെ മകൻ റോഷ് (23) ആണ് മരിച്ചത്. പള്ളിവാസലിലെ ആറ്റുകാൽ വെള്ളച്ചാട്ടത്തിന് സമീപത്തെ റിസോർട്ടിലെ ജീവനക്കാരനായിരുന്നു റോഷ്. റിസോർട്ടിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലാണ് റോഷിന്റെ മൃതദേഹം കണ്ടെത്തിയത്.

ഓൺലൈൻ റമ്മി കളിയിലൂടെ ലക്ഷങ്ങൾ നഷ്ടപ്പെട്ടതിന്റെ മനോവിഷമമാണ് മരണത്തിന് പിന്നിലെന്നാണ് വിവരം. ഏറെ നാളായി റോഷ് ഓൺലൈൻ റമ്മി കളിയുടെ അടിമയായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. ദിവസങ്ങൾക്ക് മുൻപ് സഹോദരിയുടെ ചികിത്സയ്ക്ക് പണം തന്ന് സഹായിക്കണമെന്ന് ആവശ്യപ്പെടുകയും എല്ലാവരും ചേർന്ന് എൺപതിനായിരം രൂപ പിരിച്ച് നൽകുകയും ചെയ്തിരുന്നതായും ഈ പണവും റമ്മി കളിച്ച് നഷ്ടപ്പെട്ടതായും സഹപ്രവർത്തകർ പറയുന്നു.

English Summary : man dies by suicide in after losing money in online rummy

-Advertisements-