Tuesday, May 7, 2024
-Advertisements-
KERALA NEWSവെള്ളം ചോദിച്ചെത്തി പീഡനം ; തിരുവനന്തപുരത്ത് 80 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 42 കാരൻ അറസ്റ്റിൽ

വെള്ളം ചോദിച്ചെത്തി പീഡനം ; തിരുവനന്തപുരത്ത് 80 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 42 കാരൻ അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : വെള്ളം ചോദിച്ചെത്തി എൺപതുകാരിയെ പീഡനത്തിന് ഇരയാക്കിയ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് ബാലനഗർ സ്വദേശി രഞ്ജിത്ത് ആണ് അറസ്റ്റിലായത്. വലിയതുറ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

എൺപതുകാരിയുടെ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പ്രതി വയോധികയെ കയറിപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇതിനിടയിൽ വയോധിക ബഹളം വെയ്ക്കുകയും സമീപവാസികൾ ഓടിയെത്തുകയുമായിരുന്നു. ആളുകൾ ഓടിയെത്തിയതോടെ പ്രതി ഓടി രക്ഷപെടുകയായിരുന്നു.

വയോധികയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുത്ത് അന്വേഷണം നടത്തി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

English Summary : man raped 80 year oldlady in thiruvananthapuram

-Advertisements-