Saturday, April 27, 2024
-Advertisements-
KERALA NEWSതിരക്കുള്ളതിനാൽ ബസ്സിൽ നിൽക്കുകയായിരുന്നു പെൺകുട്ടി ; കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുന്നതിടെ പെൺകുട്ടിയുടെ സ്വകര്യ ഭാഗത്ത്...

തിരക്കുള്ളതിനാൽ ബസ്സിൽ നിൽക്കുകയായിരുന്നു പെൺകുട്ടി ; കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുന്നതിടെ പെൺകുട്ടിയുടെ സ്വകര്യ ഭാഗത്ത് കടന്ന് പിടിച്ച യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ കടന്ന് പിടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി ബിജു (44) ആണ് അറസ്റ്റിലായത്. പേയാട് നിന്നും വെള്ളനാട്ടേക്ക് പോകുകയായിരുന്ന ബസ്സിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

ബസ്സിൽ തിരക്കുള്ളതിനാൽ പെൺകുട്ടി ഫുഡ്ബോർഡിന് സമീപത്ത് നിന്ന് യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ ബസ്സിൽ കയറിയ പ്രതി പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്ന് പിടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ബസ്സിൽ നിന്നും ഇറങ്ങി രക്ഷപ്പെടുകയും ചെയ്തതായാണ് വിവരം.

പെൺകുട്ടി വിളപ്പിൽശാല പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary : man was arrested for assaulting minor girls while traveling on a bus

-Advertisements-