Saturday, May 11, 2024
-Advertisements-
KERALA NEWSപത്തനംതിട്ടയിൽ എംകോം വിദ്യാർത്ഥിനിയെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

പത്തനംതിട്ടയിൽ എംകോം വിദ്യാർത്ഥിനിയെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

പത്തനംതിട്ട : പന്തളത്ത് എംകോം വിദ്യാർത്ഥിനിയെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്തളം പെരുമ്പുളിക്കൽ സ്വദേശികളായ രാധാകൃഷ്ണൻ നായർ- ജയകുമാരി ദമ്പതികളുടെ മകൾ ലക്ഷ്മി ആർ നായർ (22) ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെ വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിയ നിലയിലാണ് ലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. അടൂർ സ്വകര്യ കോളേജിലെ എംകോം വിദ്യാർത്ഥിനിയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : Mcom student found dead panthalam

-Advertisements-