Sunday, April 28, 2024
-Advertisements-
KERALA NEWSകുട്ടിക്കൊപ്പം കൊല്ലം എംഎൽഎ യേയും കണ്ടെത്തി, കൊല്ലത്തിന് ഇത് ഇരട്ടി മധുരം ; മുകേഷ് എംഎൽഎ...

കുട്ടിക്കൊപ്പം കൊല്ലം എംഎൽഎ യേയും കണ്ടെത്തി, കൊല്ലത്തിന് ഇത് ഇരട്ടി മധുരം ; മുകേഷ് എംഎൽഎ യെ ട്രോളി സോഷ്യൽ മീഡിയ

chanakya news
-Advertisements-

കൊല്ലം : ഓയൂരിൽ നിന്നും കാണാതായ കുട്ടിയെ കൊല്ലം ആശ്രമ മൈതാനത്ത് നിന്നും കണ്ടെത്തിയതിന് പിന്നാലെ കൊല്ലം എംഎൽഎ മുകേഷ് കുട്ടിയുമായി നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രമാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്.

കുട്ടിയോടൊപ്പം രണ്ട് വർഷമായി കാണാതായ എംഎൽഎ യെ കൂടി കണ്ടെത്തി എന്ന് പറഞ്ഞാണ് പലരും മുകേഷ് കുട്ടിയുമായി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

mukesh kollam mla

English Summary : mukesh troll

-Advertisements-