Sunday, April 28, 2024
-Advertisements-
KERALA NEWSഅന്വേഷണം വഴി തെറ്റിക്കാൻ വ്യാജ പ്രചാരണം ; അശ്വതി ബാറിന് സമീപം താമസിക്കുന്ന ഡിവൈഎഫ്ഐ പ്രവർത്തകയ്‌ക്കെതിരെ...

അന്വേഷണം വഴി തെറ്റിക്കാൻ വ്യാജ പ്രചാരണം ; അശ്വതി ബാറിന് സമീപം താമസിക്കുന്ന ഡിവൈഎഫ്ഐ പ്രവർത്തകയ്‌ക്കെതിരെ പോലീസിൽ പരാതി

chanakya news
-Advertisements-

കൊല്ലം : ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ പോലീസിൽ പരാതി. യൂത്ത് കോൺഗ്രസ്സാണ് ഡിജിപിക്ക് പരാതി നൽകിയത്.

ദൃക്‌സാക്ഷിയാണെന്ന വ്യാജേന തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പരാതി നൽകിയത്. കുട്ടിയെ ആശ്രമ മൈതാനത്ത് കണ്ടെത്തുന്നതിന് മുൻപ് സമീപമുള്ള ഇൻകം ടാക്സ് ഓഫീസേഴ്‌സ് ക്വർട്ടേഴ്‌സിന് മുന്നിൽ രണ്ട് യുവാക്കളെത്തി ബഹളമുണ്ടാക്കിയതായും അവർ കുട്ടിയെ തട്ടികൊണ്ട് പോയ സംഘത്തിലെ അംഗങ്ങളാണെന്ന് സംശയമുണ്ടെന്നായിരിക്കുന്നു വനിതാ നേതാവിന്റെ പ്രചാരണം.

കുട്ടിയെ ആദ്യം കണ്ടത് തന്റെ സുഹൃത്തായ ഡിവൈഎഫ്ഐ പ്രവത്തകൻ ആണെന്നും തുടർന്ന് കുട്ടിയെ കണ്ട വിവരം തന്നെ അറിയിക്കാൻ വീട്ടിൽ എത്തുകയും തിരിച്ച് ആശ്രമ മൈതാനിയിൽ എത്തിയപ്പോൾ പോലീസ് കുട്ടിയെ കൊണ്ടുപോയെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വനിതാ നേതാവ് പറഞ്ഞിരുന്നു. കിട്ടിയ അവസരത്തിൽ വൈറലാവാൻ വനിതാ നേതാവ് ശ്രമിച്ചതാണെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു.

English Summary :aswathi bar kollam dyfi

-Advertisements-