Friday, May 17, 2024
-Advertisements-
KERALA NEWSകൊല്ലത്ത് ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവതിയുടെ പൂർണ നഗ്ന മൃതദേഹം കണ്ടെത്തി ; യുവാവ് അറസ്റ്റിൽ

കൊല്ലത്ത് ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവതിയുടെ പൂർണ നഗ്ന മൃതദേഹം കണ്ടെത്തി ; യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

കൊല്ലം : ചെമ്മാമുക്കിൽ ഒഴിഞ്ഞ കെട്ടിടത്തിൽ നിന്നും പൂർണ നഗ്നയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ സ്വദേശിയായ നാസു (24) ആണ് അറസ്റ്റിലായത്. കേരളാപുരം സ്വദേശിനിയായ യുവതിയെ കഴിഞ്ഞ മാസം 29 നാണ് സാനു പരിചയപ്പെടുന്നത്.

കൊല്ലം ബീച്ചിൽ വെച്ച് പരിചയപ്പെട്ട യുവതിയുമായി ഇയാൾ ചമ്മമുക്കിലെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ എത്തുകയായിരുന്നു. ഇവിടെവെച്ച് ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് യുവതിക്ക് അപസ്മാരം വന്നതായും ബോധം നഷ്ടപെട്ട യുവതിയെ ഉപേക്ഷിച്ച് രക്ഷപെട്ടെന്നും യുവാവ് പോലീസിനോട് പറഞ്ഞു.

ഡിസംബർ 31 ന് നൈറ്റ് പെട്രോളിംഗ് നടത്തിയ പോലീസ് നാസുവിനെ പിടികൂടിയിരുന്നു. കയ്യിലുണ്ടായിരുന്ന ഫോണിനെ കുറിച്ച് ചോദിച്ചപ്പോൾ കളഞ്ഞ് കിട്ടിയതെന്നാണ് നാസു പോലീസിനോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ പോലീസ് മൊബൈൽ വാങ്ങി അതിൽ സേവ് ചെയ്ത വീട്ടിലെ നമ്പറിൽ വിളിച്ചപ്പോൾ യുവതിയെ കാണാനില്ലെന്നായിരുന്നു മറുപടി. തുടർന്ന് പോലീസ് ഫോൺ പിടിച്ചെടുത്ത ശേഷം നാസുവിനെ വിട്ടയച്ചു.

യുവതിയുടെ ബന്ധുക്കൾ കൊട്ടിയം പോലീസ് സ്റ്റേഷനിലെത്തി ഫോൺ വാങ്ങുകയും യുവതിയെ കാണാനില്ലെന്ന് നേരത്തെ പരാതി നൽകിയ കുണ്ടറ പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. എന്നാൽ അന്വേഷണം എങ്ങുമെത്തിയില്ല. വ്യാഴാഴ്ച മൃതദേഹം കിട്ടിയതോടെയാണ് സാനുവിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇതോടെ യുവതിയെ പരിചയപ്പെട്ട കാര്യവും നടന്ന കാര്യങ്ങളും യുവാവ് പോലീസിൽ പറഞ്ഞു.

ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ പരിസരവാസികൾ നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. പൂർണ നഗ്നമായ മൃതദേഹത്തിൽ മുറിവേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു.

English Summary : Naked body of young woman in deserted building at kollam

-Advertisements-